< Back
Kerala
പൈപ്പ്‌ലൈനിൽ ചോർച്ച: തിരുവനന്തപുരത്ത് ഇന്നും നാളെയും കുടിവെള്ളം മുടങ്ങും
Kerala

പൈപ്പ്‌ലൈനിൽ ചോർച്ച: തിരുവനന്തപുരത്ത് ഇന്നും നാളെയും കുടിവെള്ളം മുടങ്ങും

Web Desk
|
24 April 2025 1:02 PM IST

നാളെ രാവിലെ 10 വരെയാണ് ജലവിതരണം തടസപ്പെടുക

തിരുവനന്തപുരം: പൈപ്പ്‌ലൈനിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്ത് ഇന്നും നാളെയും കുടിവെള്ളം മുടങ്ങും. നാളെ രാവിലെ 10 വരെയാണ് ജലവിതരണം തടസപ്പെടുക.

നന്ദാവനം, ബേക്കറി ജങ്ഷൻ, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്,മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളേജ്, ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേതമ്പാനൂർ, പുളിമൂട് എന്നിവിടങ്ങളിലാണ് ജലവിതരണം തടസപ്പെടുന്നത്.


Similar Posts