< Back
Kerala

Kerala
കോട്ടയം പൊൻകുന്നത്ത് ജീപ്പ് ഇടിച്ച് മൂന്ന് യുവാക്കൾ മരിച്ചതിൽ ഡ്രൈവർ അറസ്റ്റിൽ
|19 Oct 2023 3:30 PM IST
കൂരാലി ചേരിപ്പുറത്ത് പാട്രിക്ക് ജോസിനെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്
കോട്ടയം: പൊൻകുന്നം കൊപ്രാകളത്ത് ജീപ്പ് ഇടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ ജീപ്പ് ഡ്രൈവർ അറസ്റ്റിൽ. കൂരാലി ചേരിപ്പുറത്ത് പാട്രിക്ക് ജോസിനെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനംമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്.
ഇന്നലെ രാത്രി പത്ത് മണിയോടെ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത്. അപകടത്തിൽ ഓട്ടോറിക്ഷാ യാത്രക്കാരായ മൂന്ന് യുവാക്കൾ തൽക്ഷണം മരിക്കുകയായിരുന്നു. തിടനാട് സ്വദേശിയായ ആനന്ദ്, പള്ളക്കൽ തോട് സ്വദേശികളായ വിഷ്ണു, അഭിജിത്ത് എന്നിവരാണ് മരിച്ചത്.