< Back
Kerala
ബസ് ഓടിക്കുന്നതിനിടെ ഫോൺ വിളിച്ച് ഡ്രൈവർ; ദൃശ്യങ്ങൾ പുറത്ത്
Kerala

ബസ് ഓടിക്കുന്നതിനിടെ ഫോൺ വിളിച്ച് ഡ്രൈവർ; ദൃശ്യങ്ങൾ പുറത്ത്

Web Desk
|
13 Feb 2023 12:42 PM IST

ഫറോക്ക് പേട്ട മുതൽ ഇടിമൂഴിക്കൽ വരെ എട്ട് തവണയാണ് ഇയാൾ ഫോൺ ചെയ്തത്.

കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവർ. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന സംസം ബസിലെ ഡ്രൈവറാണ് വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ചത്.

ഫറോക്ക് പേട്ട മുതൽ ഇടിമൂഴിക്കൽ വരെ എട്ട് തവണയാണ് ഇയാൾ ഫോൺ ചെയ്തത്. ഇന്നലെ ഒന്നരയോടെയാണ് കോഴിക്കോട് നിന്ന് ബസ് പുറപ്പെട്ടത്. ബസെടുത്ത് അര മണിക്കൂർ കഴിഞ്ഞപ്പോൾ മുതൽ ഇയാൾ മൊബൈൽ ഫോണിൽ സംസാരിക്കാൻ തുടങ്ങിയതായി ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാർ പറയുന്നു.

ഫോൺവിളിക്കുന്നത് കൂടാതെ വാട്ട്‌സ്ആപ്പിൽ മെസേജ് അയയ്ക്കുകയും ചെയ്തു. ഒരു കൈയിൽ മൊബൈൽ പിടിച്ച് അതേ കൈ കൊണ്ടുതന്നെ സ്റ്റിയറിങ് തിരിക്കുകയും ഗിയർ മാറുന്നതും ദൃശ്യങ്ങളിൽ കാണാം.

മൊബൈൽ ഉപയോഗിച്ച് വണ്ടിയോടിക്കരുതെന്ന് തങ്ങൾ‌ ആവശ്യപ്പെട്ടെങ്കിലും ഇയാൾ ചെവിക്കൊണ്ടില്ലെന്ന് യാത്രക്കാർ പറയുന്നു. സംഭവം വാർത്തയായതോടെ നാളെ ഹാജരാവാൻ ഇയാളോട് ജോയിന്റ് ആർ.ടി.ഒ ആവശ്യപ്പെട്ടിട്ടുണ്ട്.


Similar Posts