< Back
Kerala

Kerala
പെരുമ്പാവൂരിൽ മണ്ണുമാന്തിയന്ത്രം കുളത്തിൽ വീണ് ഡ്രൈവർ മരിച്ചു
|18 Dec 2023 7:08 PM IST
പെരുമ്പാവൂരിൽ നിന്ന് ഫയർ ഫോഴ്സെത്തിയാണ് മണ്ണുമാന്ത്രി യന്ത്രം ഉയർത്തിയത്.
കൊച്ചി: പെരുമ്പാവൂർ രായമംഗലത്ത് മണ്ണുമാന്തിയന്ത്രം കുളത്തിൽ വീണ് ഡ്രൈവർ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി ദിവാങ്കർ ശിവാംഗയാണ് മരിച്ചത്.
രായമംഗലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളം വൃത്തിയാക്കുന്നതിനിടെ വൈകീട്ട് അഞ്ച് മണിയോടൊയാണ് അപകടം. നാട്ടുകാർ ആദ്യം ഇദ്ദേഹത്തെ പുറത്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.
തുടർന്ന് പെരുമ്പാവൂരിൽ നിന്ന് ഫയർ ഫോഴ്സെത്തിയാണ് മണ്ണുമാന്ത്രി യന്ത്രം ഉയർത്തിയത്. ശേഷം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.