< Back
Kerala

Kerala
ആലുവയിൽ റോഡരികിൽ പാർക്ക് ചെയ്ത ലോറിയിൽ ഡ്രൈവർ മരിച്ച നിലയിൽ
|30 Sept 2024 11:06 PM IST
രണ്ട് ദിവസമായി ലോറി ഇവിടെ പാർക്ക് ചെയ്യുന്നുണ്ടായിരുന്നു.
കൊച്ചി: ആലുവ തോട്ടക്കാട്ടുകരയിൽ ദേശീയപാതയ്ക്കരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി ശക്തിവേൽ എന്ന 48കാരനാണ് മരിച്ചത്.
രണ്ട് ദിവസമായി ലോറി ഇവിടെ പാർക്ക് ചെയ്യുന്നുണ്ടായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചതാണെന്നാണ് സംശയം.
ഈമാസം 26ന് ചരക്കുമായി തമിഴ്നാട്ടിൽനിന്നും വന്നതാണ് ലോറിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ലോറിയുടമയെ ബന്ധപ്പെടുന്നതിന് തമിഴ്നാട് പൊലീസുമായി ആലുവ പൊലീസ് ആശയവിനിമയം നടത്തിവരികയാണ്.