< Back
Kerala
ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണം; മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി
Kerala

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണം; മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

Web Desk
|
16 July 2025 3:11 PM IST

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ഹരജിയിലാണ് നടപടി

കൊച്ചി: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ സര്‍ക്കാരിന് തിരിച്ചടി. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. ഗതാഗത കമ്മീഷണറുടെ ഉത്തരവും അനുബന്ധ നടപടികളുമാണ് ഹൈക്കോടതി മരവിപ്പിച്ചത്. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ഹരജികളിലാണ് നടപടി.

പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല തുടങ്ങിയ നിബന്ധനകള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പുതിയ പരിഷ്‌കാരങ്ങള്‍ അടങ്ങിയ ഈ ഉത്തരവാണ് ഹൈക്കോടതി മരവിപ്പിച്ചത്.

കാര്‍ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന എച്ച് ഒഴിവാക്കി, പകരം സിഗ്‌സാഗ് ഡ്രൈവിങും പാര്‍ക്കിങും ചേര്‍ത്തായിരുന്നു ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ ഗതാഗത വകുപ്പ് പരിഷ്‌ക്കരിച്ചത്. ഇരുചക്ര വാഹനങ്ങളുടെ ലൈസന്‍സ് പരീക്ഷക്ക് കാലില്‍ ഗിയറുള്ള വാഹനം നിര്‍ബന്ധമാക്കിയിരുന്നു.

കാര്‍ ലൈസന്‍സിന് ഓട്ടോമാറ്റിക് വാഹനവും ഇലക്ട്രിക് കാറും പറ്റില്ല. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളും ഒഴിവാക്കണം. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടര്‍ ഡ്രൈവിങ് സ്‌കൂളിന്റെ വാഹനത്തില്‍ ഡാഷ് ബോര്‍ഡ് ക്യാമറ സ്ഥാപിക്കണം.

Similar Posts