< Back
Kerala

Kerala
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; പ്രശ്‌നം പരിഹരിച്ചതായി സർക്കാർ ഹൈക്കോടതിയിൽ
|21 May 2024 1:41 PM IST
പുതുക്കിയ സർക്കുലർ ഹാജരാക്കാൻ സർക്കാറിനോട് ഹൈക്കോടതി നിർദേശിച്ചു
എറണാകുളം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിലെ പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് സർക്കാർ ഹൈക്കോടതിയിൽ. പുതുക്കിയ സർക്കുലർ ഹാജരാക്കാൻ സർക്കാറിനോട് ഹൈക്കോടതി നിർദേശിച്ചു.
ഗതാഗത കമ്മീഷണർ പുറത്തിറക്കിയ സർക്കുലർ ചോദ്യം ചെയ്ത് ഡ്രൈവിങ് സ്‌കൂൾ ഉടമകളും പരിശീലകരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ സർക്കാർ വിശദീകരണം ഹൈക്കോടതി തേടിയിരുന്നു. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സർക്കുലറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ചതായാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.