< Back
Kerala
വി.എസ് പ്രവര്‍ത്തിച്ചത് അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി, കേരളത്തിന്റെ വികസനത്തിന് അദ്ദേഹം ഏറെ സംഭവാന നല്‍കി: രാഷ്ട്രപതി
Kerala

വി.എസ് പ്രവര്‍ത്തിച്ചത് അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി, കേരളത്തിന്റെ വികസനത്തിന് അദ്ദേഹം ഏറെ സംഭവാന നല്‍കി: രാഷ്ട്രപതി

Web Desk
|
21 July 2025 7:58 PM IST

തന്റെ ദീര്‍ഘകാല പൊതുജീവിതത്തില്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടതെന്നും രാഷ്ട്രപതി പറഞ്ഞു

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. വി.എസ് പ്രവര്‍ത്തിച്ചത് അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായെന്നും കേരളത്തിന്റെ വികസനത്തിന് അദ്ദേഹം ഏറെ സംഭവാന നല്‍കിയെന്നും രാഷ്ട്രപതി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികളോടും തന്റെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. എക്‌സിലൂടെയായിരുന്നു രാഷ്ട്രപതി അനുശോചനം അറിയിച്ചത്.

രാഷ്ട്രപതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ മരണത്തില്‍ ദുഃഖമുണ്ട്. തന്റെ ദീര്‍ഘകാല പൊതുജീവിതത്തില്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്.

പ്രത്യേകിച്ച് അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവര്‍ത്തിക്കുകയും കേരളത്തിന്റെ വികസനത്തിന് സംഭാവന നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികള്‍ക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.

Similar Posts