< Back
Kerala

Kerala
'സ്ത്രീധനത്തിനായി റുവൈസ് സമ്മർദം ചെലുത്തി, പണമാണ് വലുതെന്ന് പറഞ്ഞു '; ഗുരുതര ആരോപണവുമായി ഡോ. ഷഹനയുടെ സഹോദരൻ
|7 Dec 2023 10:18 AM IST
''കഴിയുന്നത്ര നൽകാമെന്ന് സമ്മതിച്ചെങ്കിലും വഴങ്ങിയില്ല''
തിരുവനന്തപുരം: യുവ ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഡോ.റുവൈസിനെതിരെ ഗുരുതര ആരോപണവുമായി ഷഹനയുടെ സഹോദരൻ.
സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയത് റുവൈസാണെന്നും കഴിയുന്നത്ര നൽകാമെന്ന് സമ്മതിച്ചെങ്കിലും വഴങ്ങിയില്ലെന്നും ഷഹനയുടെ സഹോദരനായ ജാസിം നാസ് മീഡിയവണിനോട് പറഞ്ഞു.'സ്ത്രീധനം കൂടുതൽ ചോദിച്ചത് പിതാവാണ്. പിതാവിനെ ധിക്കരിക്കാൻ ആവില്ലെന്ന് റുവൈസ് പറഞ്ഞു.പണമാണ് തനിക്ക് വലുതെന്ന് റുവൈസ് ഷഹനയോട് പറഞ്ഞു. ഷഹനക്ക് റുവൈസിനെ അത്രത്തോളം ഇഷ്ടമായിരുന്നു'.. സഹോദരൻ പറഞ്ഞു.
അതേസമയം, ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയാണ് റുവൈസിനെതിരെ കേസെടുത്തത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു..