< Back
Kerala
കോഴിക്കോട് മയക്കുമരുന്ന് ലഹരിയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു
Kerala

കോഴിക്കോട് മയക്കുമരുന്ന് ലഹരിയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു

Web Desk
|
18 March 2025 9:08 PM IST

പുതുപ്പാടി സ്വദേശി യാസിറാണ് ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയത്

കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയില്‍ മയക്കുമരുന്ന് ലഹരിയിൽ യുവാവ് ഭാര്യയെ വെട്ടിക്കുന്നു. പുതുപ്പാടി സ്വദേശി യാസിറാണ് ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയത്.

ഷിബിലയുടെ മാതാപിതാക്കളെയും യാസിർ ആക്രമിച്ചു. പരിക്കേറ്റ ഭാര്യാ പിതാവ് അബ്ദുറഹ്മാനെയും മാതാവ് ഹസീനയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ കുടുംബവഴക്കാണെന്നും യാസിർ ലഹരിക്കടിമയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

യാസിറിനെതിരെ ഷിബിലെ കഴിഞ്ഞ മാസം താമരശ്ശേരി പൊലീസില്‍ പരാതി നൽകിയിരുന്നു. യാസിർ നിരന്തരം അക്രമിക്കുന്നതായും ചെലവിന് പണം തരുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. യാസിർ സ്ഥിരമായ ലഹരി ഉപയോഗിക്കുന്നയാളാണെന്നും ഷിബില പറഞ്ഞിരുന്നു. നാല്​ വർഷം മുമ്പ്​ പ്രണയ വിവാഹമായിരുന്നു ഇവരുടേത്​.

താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന ആഷിഖി​െൻറ ഉറ്റ സുഹൃത്താണ് യാസിർ​. കൃത്യം നടത്തിയശേഷം യാസിർ മാരുതി ആൾ​ട്ടോ കാറിൽ (KL 57 X 4289) സ്ഥലത്തുനിന്ന്​ രക്ഷപ്പെടുകയായിരുന്നു. കാറി​െൻറ മുന്നിലെ ഗ്ലാസ്​ പൊട്ടിയിട്ടുണ്ട്​.

പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്​. യാസിർ ബാലുശ്ശേരി എസ്സ്റ്റേറ്റ് മുക്കിലെ പെട്രോൾ പമ്പിൽനിന്നും 2000 രൂപക്ക് പെട്രോൾ അടിച്ച് പണം നൽകാതെ കാറുമായി കടന്നുകളഞ്ഞതായി വിവരം ലഭിച്ചിട്ടുണ്ട്​.

ഭാര്യയെ ആക്രമിക്കുമെന്ന്​ യാസിർ നേരത്തെ സൂചന നൽകിയിരുന്നു. ഭാര്യയുടെയും മകളുടെയും വസ്ത്രങ്ങൾ കത്തിച്ച് ആ വീഡിയോ വാട്ട്സ്ആപ്പ്​ സ്റ്റാറ്റസിട്ടിരുന്നു.

വീഡിയോ കാണാം:

Similar Posts