< Back
Kerala

Kerala
ഒല്ലൂരിൽ വൻ ലഹരി വേട്ട; 103 ഗ്രാം MDMAയുമായി രണ്ട് പേർ പിടിയിൽ
|26 Aug 2024 5:28 PM IST
വില്പനക്കെത്തിച്ച ലഹരിയാണ് പിടികൂടിയത്
തൃശൂർ: തൃശ്ശൂർ ഒല്ലൂരിൽ വൻ ലഹരി വേട്ട. ഒല്ലൂർ നടത്തറയിൽ 103 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിലായി. കുന്നംകുളം സ്വദേശികളായ വിഷ്, ശരത് എന്നിവരെയാണ് തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂർ പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വില്പനക്കെത്തിച്ച ലഹരിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയില്‍ പിടികൂടിയത്.