< Back
Kerala
ലഹരി കേസ്: മേക്കപ്പ് മാൻ രഞ്ജിത്ത് ഗോപിനാഥിനെ സസ്പെൻഡ് ചെയ്ത് ഫെഫ്ക
Kerala

ലഹരി കേസ്: മേക്കപ്പ് മാൻ രഞ്ജിത്ത് ഗോപിനാഥിനെ സസ്പെൻഡ് ചെയ്ത് ഫെഫ്ക

Web Desk
|
9 March 2025 7:15 PM IST

ഫെഫ്ക മേക്കപ്പ്-ഹെയർ സ്റ്റൈലിസ്റ്റ് യൂണിയന്റേതാണ് നടപടി

കൊച്ചി: മൂലമറ്റത്ത് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സിനിമാ മേക്കപ്പ് മാൻ രഞ്ജിത്ത് ഗോപിനാഥിനെ സസ്പെൻഡ് ചെയ്ത് ഫെഫ്ക. ഫെഫ്ക മേക്കപ്പ്-ഹെയർ സ്റ്റൈലിസ്റ്റ് യൂണിയന്റേതാണ് നടപടി.

ഇടുക്കി മൂലമറ്റത്ത് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് രഞ്ജിത്ത് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് യൂബര്‍ ടാക്സിയിലെത്തിയ രഞ്ജിത്ത് ഗോപിനാഥനെ പിടികൂടുന്നത്. ഇയാളെ എക്സൈസ് ചോദ്യം ചെയ്തു വരികയാണ്. 'ആവേശം','പൈങ്കിളി','സൂക്ഷ്മദര്‍ശിനി','രോമാഞ്ചം' തുടങ്ങിയ സിനിമകളിലെ മേക്കപ്പ് മാനാണ് രഞ്ജിത്ത് ഗോപിനാഥ്.

Related Tags :
Similar Posts