< Back
Kerala

Kerala
ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്
|9 Oct 2024 5:39 PM IST
നാളെ രാവിലെ 10ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.
കൊച്ചി: ഗുണ്ടാത്തലവൻ ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമാ താരങ്ങൾക്ക് നോട്ടീസ്. ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവർ നാളെ ചോദ്യംചെയ്യലിന് ഹാജരാകണം. നാളെ രാവിലെ 10ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.
പ്രാഥമിക തെളിവ് ശേഖരണം പൂർത്തിയാക്കിയ ശേഷമാണ് ചോദ്യംചെയ്യലിന് നോട്ടീസ് നൽകിയിരിക്കുന്നത്. എറണാകുളം എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുക. ഓംപ്രകാശും കൊല്ലം സ്വദേശിയായ ഷിഹാസുമാണ് രണ്ട് ദിവസം മുമ്പ് കൊച്ചിയിൽ അറസ്റ്റിലായത്. തുടർന്നുള്ള അന്വേഷണത്തിലാണ് ലഹരിപ്പാർട്ടിയിൽ പങ്കെടുക്കാൻ സിനിമാതാരങ്ങളടക്കം ഹോട്ടലിൽ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചത്.