< Back
Kerala
കോട്ടയത്ത് പൊലീസുകാർക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം; മൂന്ന് പൊലീസുകാർക്ക് പരിക്ക്
Kerala

കോട്ടയത്ത് പൊലീസുകാർക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം; മൂന്ന് പൊലീസുകാർക്ക് പരിക്ക്

Web Desk
|
21 March 2025 2:20 PM IST

ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയം: കോട്ടയം കടപ്ലാമറ്റം വയലായിൽ പൊലീസ്‌കാർക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ മഹേഷ്, ശരത്, ശ്യംകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.

ലഹരി സംഘത്തിലെ ആറ് പേരെ മരങ്ങാട്ടുപിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. വയലാ സ്വദേശികളായ കൈലാസ് കുമാർ, ദേവദത്തൻ, അർജുൻ ദേവരാജ്, ജെസിൻ ജോജോ, അതുൽ പ്രദീപ്, അമൽ ലാലു എന്നിവരാണ് പിടിയിലായത്. ഇവർ ലഹരി ഉപയോഗിച്ച ശേഷം ബഹളം വെക്കുന്നു എന്ന വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

വാർത്ത കാണാം:


Similar Posts