< Back
Kerala

Kerala
തിരുവനന്തപുരത്ത് ഫുഡ് ഡെലിവെറിയുടെ മറവിൽ ലഹരിവിൽപ്പന; രണ്ടരകിലോ കഞ്ചാവും എംഡിഎംഎയും പിടികൂടി
|30 Nov 2023 4:45 PM IST
കരമന സ്വദേശി അനീഷ്, ശ്രീകാര്യം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓൺലൈൻ ഫുഡ് ഡെലിവറിയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ടുപേർ പിടിയിൽ. കരമന സ്വദേശി അനീഷ്, ശ്രീകാര്യം സ്വദേശി വിഷ്ണു എന്നിവരെയാണ് ബാലരാമപുരം നരുവാമൂട് പൊലീസ് പിടികൂടിയത്.
ഇവരിൽനിന്ന് രണ്ടരക്കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരി വസ്തുക്കൾ വാടകവീട്ടിൽ സൂക്ഷിച്ച് വെച്ച് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് ഇവർ ചെയ്തിരുന്നത്.