< Back
Kerala

Kerala
ഇറച്ചി വിൽപനയുടെ മറവിൽ ലഹരികടത്ത്; തിരുവനന്തപുരത്ത് നാലുപേർ പിടിയിൽ
|23 July 2023 3:10 PM IST
760 ഗ്രാം ഹാഷിഷ് ഓയിൽ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു
തിരുവനന്തപുരം: ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് നാലുപേർ പിടിയിൽ. നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28) എന്നിവരെയാണ് ശ്രീകാര്യം പോലീസ് പിടികൂടിയത്. 760 ഗ്രാം ഹാഷിഷ് ഓയിൽ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇന്നലെ രാത്രിയാണ് ഇവർ പിടിയിലായത്. ഇറച്ചി വില്പനയുടെ മറവിലായിരുന്നു ലഹരി കടത്ത്.