< Back
Kerala
ആലപ്പുഴയിൽ ലഹരിമരുന്നും മാരകായുധങ്ങളും നാടൻ ബോംബും പിടിച്ചെടുത്തു
Kerala

ആലപ്പുഴയിൽ ലഹരിമരുന്നും മാരകായുധങ്ങളും നാടൻ ബോംബും പിടിച്ചെടുത്തു

Web Desk
|
4 Jun 2022 12:10 AM IST

പിടിക്കപ്പെട്ടവർ ക്വട്ടേഷൻ സംഘത്തിലുള്ളവരാണെന്നാണ് പൊലീസ് സംശയിക്കുന്നത്

ആലപ്പുഴ: ഇരവുകാട് ബൈപാസിന് സമീപം ലഹരി മരുന്നും കഞ്ചാവും മാരകായുധങ്ങളും നാടൻ ബോംബും പിടിച്ചെടുത്തു. പിടിച്ചെടുത്തവയിൽ 20 ഗ്രാം എം.ഡി.എം.എയും ലഹരി ഗുളികകളും വെടിമരുന്നുമുണ്ട്. സംഭവത്തിൽ രണ്ട് പേർ പിടിയിലാവുകയും സംഘത്തിൽ ബാക്കിയുള്ളവർ രക്ഷപ്പെടുകയും ചെയ്തു. ആലപ്പുഴ നാർക്കോട്ടിക് സെല്ലും പൊലീസും ചേർന്ന് രാത്രി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.

പിടിയിലായ രണ്ടു പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ ആളുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇരവുകാടുള്ള വീട്ടിൽ നിന്നാണ് മാരകായുധങ്ങളും വെടിമരുന്നും നാടൻ ബോംബുകളും പിടിച്ചെടുത്തത്. പിടിക്കപ്പെട്ടവർ ക്വട്ടേഷൻ സംഘത്തിലുള്ളവരാണെന്നാണ് പൊലീസിന്റെ സംശയം. ഏഴോളം മാരകായുധങ്ങളാണ് പിടിച്ചെടുത്തത്. കൊട്ടേഷൻ സംഘങ്ങൾ സാധാരണ കൈവശം വെക്കാറുള്ള മാരകായുധങ്ങളാണ് ഇവർ സൂക്ഷിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Similar Posts