< Back
Kerala
എക്സൈസ് മിന്നൽ പരിശോധന; കൊച്ചിയിൽ 40 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടി
Kerala

എക്സൈസ് മിന്നൽ പരിശോധന; കൊച്ചിയിൽ 40 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടി

Web Desk
|
20 Aug 2023 9:18 PM IST

മട്ടാഞ്ചേരി പുതുക്കാട്ട് പറമ്പ് സ്വദേശി സഫീറിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.

കൊച്ചി: മട്ടാഞ്ചേരിയിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 40 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടി. മട്ടാഞ്ചേരി പുതുക്കാട്ട് പറമ്പ് സ്വദേശി സഫീറിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. നാല് ലക്ഷം രൂപയും മൊബൈൽ ഫോണും ഇയാളിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. ഇടനിലക്കാരെ ഉപയോഗിച്ച് സഹീർ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് എത്തിച്ചിട്ടുള്ളതായി എക്സൈസ് പറഞ്ഞു.

അതേസമയം, ലഹരി പരിശോധനയ്ക്കിടെ എക്സൈസ് സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അനുവദിക്കില്ലെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ആക്രമണങ്ങൾ കൊണ്ട് എക്സൈസ് പരിശോധനകൾ തടയാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴ കഞ്ഞിപ്പാടത്ത് ആക്രമണത്തിനിരയായ എക്സൈസ് ഉദ്യോഗസ്ഥൻ രണദിവയെ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Similar Posts