< Back
Kerala
മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ചു; 18 ഡ്രൈവർമാർക്കെതിരെ നടപടി
Kerala

മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ചു; 18 ഡ്രൈവർമാർക്കെതിരെ നടപടി

Web Desk
|
20 Feb 2023 11:31 PM IST

ഏറ്റവും കൂടുതൽ ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തത് ഇടുക്കി ജില്ലയിലാണ്.

കൊച്ചി: എറണാകുളം റേഞ്ചിൽ മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച 18 പേര്‍ക്കെതിരെ നടപടി. 10,000 രൂപ വീതമാണ് മോട്ടോർ വാഹന വകുപ്പ് ഡ്രൈവർമാർക്ക് പിഴയിട്ടത്.

റേഞ്ച് ഡി.ഐ.ജി ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ ഓരോ ജില്ലയിലും പ്രത്യേകം സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. വാഹനാപകടങ്ങൾ കുറയ്ക്കുക ലക്ഷ്യമിട്ട് വലിയ രീതിയിലുള്ള പരിശോധനയാണ് നടക്കുന്നത്.

ഇന്ന് രാവിലെ മുതൽ നടന്ന പരിശോധനയിലാണ് ഇത്രയും പേർക്കെതിരെ നടപടി സ്വീകരിച്ചത്. മോട്ടോർവാഹന വകുപ്പും പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഏറ്റവും കൂടുതൽ ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തത് ഇടുക്കി ജില്ലയിലാണ്- 12 പേർക്കെതിരെ.

2248 സ്വകാര്യ വാഹനങ്ങളും 1831 സ്‌കൂൾ വാഹനങ്ങളിലുമാണ് പരിശോധന നടത്തിയത്. എറണാകുളം റൂറലിൽ 302, ആലപ്പുഴ 534, കോട്ടയം 524, ഇടുക്കി 471 സ്‌കൂൾ വാഹനങ്ങളിലാണ് പരിശോധന നടന്നത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Similar Posts