< Back
Kerala
മദ്യപിച്ച് വാഹനം ഓടിച്ചു; ഫാ.നോബിൾ പാറക്കലിനെതിരെ കേസ്
Kerala

മദ്യപിച്ച് വാഹനം ഓടിച്ചു; ഫാ.നോബിൾ പാറക്കലിനെതിരെ കേസ്

Web Desk
|
19 Aug 2025 1:39 PM IST

മദ്യ ലഹരിയിൽ അശ്രദ്ധമായും മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധത്തിൽ വാഹനം ഓടിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്

വയനാട്: മദ്യപിച്ച് വാഹനം ഓടിച്ച വൈദീകനെതിരെ കേസ്. മാനന്തവാടി രൂപതയുടെ PRO ഫാ.നോബിൾ പാറക്കലിനെതിരെയാണ്‌ കേസ്. തിരുനെല്ലി പൊലീസാണ് കേസ് എടുത്തത്. ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം. മദ്യ ലഹരിയിൽ അശ്രദ്ധമായും മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധത്തിൽ വാഹനം ഓടിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. കാസയെ അനുകൂലിക്കുന്ന വിദ്വേഷ വിഡിയോകൾ ചെയ്യുന്നയാൾ കൂടിയാണ് ഫാദർ നോബിൾ പാറക്കൽ.

തനിക്കെതിരെയുള്ള എഫ്‌ഐആർ നിഷേധിച്ച് ഫാദർ രംഗത്ത് വന്നു. തന്റെ പേരിൽ പ്രചരിക്കുന്ന എഫ്ഐആറുമായി യാതൊരു ബന്ധമില്ലെന്നും ആക്ഷേപത്തിൽ സൂചിതമായിരിക്കുന്ന ദുശീലവും തനിക്കില്ലെന്നും ഫാദർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. എന്നാൽ പ്രസ്‌തുത FIR-നെക്കുറിച്ച് പരസ്യവിശദീകരണം നൽകുന്നതിന് സാങ്കേതികമായ തടസങ്ങളുണ്ടെന്നും ഫാദർ പറഞ്ഞു.


Similar Posts