< Back
Kerala

Kerala
മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫീസർ പിടിയിൽ
|31 May 2022 10:47 AM IST
മരോട്ടിച്ചുവടിലുള്ള 23 നമ്പർ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ പി. വർഗീസാണ് പിടിയിലായത്
തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പ്രിസൈഡിംഗ് ഓഫീസർ പിടിയിൽ. മരോട്ടിച്ചുവടിലുള്ള 23 നമ്പർ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ വർഗീസ് പിയാണ് പൊലീസ് പിടിയിലായത്.
മരോട്ടി ചുവട് സെന്റ് ജോർജ് സ്‌കൂളിലായിരുന്നു ഇയാൾക്ക് ചുമതലയുണ്ടായിരുന്നത്. ഇയാൾക്ക് പകരം മറ്റൊരു പ്രിസൈഡിംഗ് ഓഫീസറെ ബൂത്തിൽ നിയോഗിച്ചു.