< Back
Kerala

Kerala
മദ്യപിച്ച് നടുറോഡിൽ യുവതിയുടെ പരാക്രമം; എസ്.ഐയും നാട്ടുകാരെയും ആക്രമിച്ചു
|26 Dec 2023 12:19 PM IST
നിരവധി കേസുകളിൽ പ്രതിയായ റസീന മുൻപും മദ്യപിച്ചു പ്രശ്നമുണ്ടാക്കിയിരുന്നു
കണ്ണൂർ: തലശ്ശേരിയിൽ മദ്യലഹരിയിൽ നാട്ടുകാരെയും എസ്ഐയെയും ആക്രമിച്ച യുവതിയെ കസ്റ്റഡിയിലെടുത്തു. തലശ്ശേരി കൂളിബസാർ സ്വദേശി റസീനയാണ് നടുറോഡില്‍ പരാക്രമം നടത്തിയത്. ഇന്നലെ രാത്രിയാണ് മദ്യ ലഹരിയിൽ യുവതി നാട്ടുകാരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്.
സ്ഥലത്ത് എത്തിയ തലശ്ശേരി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റി.തുടർന്ന് വൈദ്യ പരിശോധനക്ക് കൊണ്ടുപോകും വഴി എസ്ഐ ദീപ്തിയെയും നാട്ടുകാരെയും റസീന ആക്രമിക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ റസീന മുൻപും മദ്യപിച്ചു പ്രശ്നമുണ്ടാക്കിയിരുന്നു.കോടതിയില്‍ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.