< Back
Kerala
മോദി സാറിന് ഇനിയും നൂറു വര്‍ഷം ഭരിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ, ആമീന്‍; ന്യൂനപക്ഷമോര്‍ച്ചയുടെ ദുആ സമ്മേളനം
Kerala

"മോദി സാറിന് ഇനിയും നൂറു വര്‍ഷം ഭരിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ, ആമീന്‍"; ന്യൂനപക്ഷമോര്‍ച്ചയുടെ ദുആ സമ്മേളനം

Web Desk
|
17 Sept 2021 1:59 PM IST

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം ജന്മദിനത്തില്‍ ദുആ സമ്മേളനം നടത്തി ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാകമ്മിറ്റി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം ജന്മദിനത്തില്‍ ദുആ സമ്മേളനം നടത്തി ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാകമ്മിറ്റി. പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടിയാണ് ദുആ നടത്തിയതെന്ന് ഭാരവാഹികള്‍. ക്രിസ്ത്യന്‍ മത വിശ്വാസികള്‍ നിലമ്പൂരിലും പ്രത്യേക പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ചു.

ന്യൂനപക്ഷമോര്‍ച്ചയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തുടനീളം പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ ആയുരാരോഗ്യസൗഖ്യത്തിനായി പ്രത്യേക പ്രാർത്ഥന സംഘടിപ്പിച്ചത്. എല്ലാ മതസ്ഥര്‍ക്കും ഒരു പോലെ ആരാധ്യനാണ് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെന്ന സന്ദേശം നല്‍കുകയാണ് ദുആ സമ്മേളനത്തിന്‍റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറയുന്നു.

ബിജെപി മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങ് ജില്ലാ അധ്യക്ഷന്‍ രവി തേലത്ത് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കേക്ക് മുറിച്ച് മധുരം പങ്കിട്ടു. ക്രിസ്ത്യന്‍ മതവിശ്വാസികള്‍ നിലമ്പൂരിലും പ്രത്യേക പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ചു. നിലമ്പൂര്‍ സെന്റ് ജോസഫ് ചര്‍ച്ചിലായിരുന്നു പ്രാര്‍ത്ഥന. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അജി തോമസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

Related Tags :
Similar Posts