< Back
Kerala
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ഇന്ന് ഇന്ത്യയിലെത്തും; ഔദ്യോഗിക സന്ദർശനം പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം
Kerala

ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ഇന്ന് ഇന്ത്യയിലെത്തും; ഔദ്യോഗിക സന്ദർശനം പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം

Web Desk
|
8 April 2025 7:29 AM IST

വിദേശകാര്യ മന്ത്രിയുമായും പ്രതിരോധ മന്ത്രിയുമായും ബിസിനസ് പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ശൈഖ് ഹംദാൻ ഇന്ത്യയിൽ എത്തുന്നത്. വിവിധ മേഖലകളിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള തന്ത്ര പ്രധാന വിഷയങ്ങൾ ചർച്ചയാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്ന അത്താഴ വിരുന്നിലും ശൈഖ് ഹംദാൻ പങ്കെടുക്കും. പ്രധാനമന്ത്രിക്ക് പുറമെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് അടക്കമുള്ളവരുമായും കൂടിക്കാഴ്ച നടത്തും. നാളെ മുംബൈയിലെത്തുന്ന ശൈഖ് ഹംദാൻ വ്യാപാര മേഖലയിലെ പ്രമുഖരുമായി ചർച്ചകൾ നടത്തും.


Similar Posts