< Back
Kerala

Kerala
കടബാധ്യത: വയനാട്ട് കർഷകൻ ജീവനൊടുക്കി
|28 May 2023 9:50 PM IST
തിരുനെല്ലി അരണപ്പാറ സ്വദേശി പി.കെ തിമ്മപ്പൻ ആണ് മരിച്ചത്
കൽപറ്റ: വയനാട് തിരുനെല്ലിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. അരണപ്പാറ സ്വദേശി പി.കെ തിമ്മപ്പൻ(50) ആണ് മരിച്ചത്.
ഇന്നലെ വീട്ടിൽനിന്ന് ഇറങ്ങിപ്പോയ തിമ്മപ്പനെ ഇന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തിന് കടബാധ്യതയുണ്ടായിരുന്നതായും അതുമൂലമുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നും ബന്ധുക്കൾ പറയുന്നു.
മുകുന്ദമന്ദിരം പരേതനായ റിട്ട. അധ്യാപകൻ വി.കെ കൃഷ്ണൻ ചെട്ടിയുടെയും ദേവകിയമ്മയുടെയും മകനാണ് തിമ്മപ്പൻ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ഘട്ടങ്ങളിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ- 1056, 0471-2552056)