< Back
Kerala

Kerala
ദത്ത് വിവാദം, ആരോപണ വിധേയനായ ഷിജു ഖാനെ പുറത്താക്കണം: അനുപമ
|24 Nov 2021 11:22 AM IST
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ആരോപണ വിധേയനായ ഷിജു ഖാനെ പുറത്താക്കണമെന്ന് അനുപമ. ഇനിയു ഈ സ്ഥാനത്തിരിക്കാൻ അർഹനല്ല എന്ന് തെളിയിക്കുന്നതാണ് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നതെന്നും അനുപമ പറഞ്ഞു.
കുഞ്ഞിനെ ചോദിച്ചു ശിശുക്ഷേമ സമിതിയിൽ എത്തിയപ്പോൾ ദത്ത് നടപടികൾ കഴിഞ്ഞു എന്നാണ് പറഞ്ഞത്. പിന്നീടാണ് ദത്ത് സ്ഥിരപ്പെടുത്താൻ ശിശുക്ഷേമ സമിതി കോടതിയെ സമീപിച്ചത്. എന്തിനാണ് ഇവർ കള്ളം പറഞ്ഞതെന്ന് അറിയില്ല. ഞങ്ങൾ അവിടെ എത്തിയതിന്റെ തെളിവുകൾ രജിസ്റ്ററിൽ നിന്നും ചുരണ്ടി മാറ്റിയിരിക്കുന്നു. തെളിവ് നശിപ്പിച്ചതിനുള്ള തെളിവാണിതെന്നും അനുപമ പറഞ്ഞു.
ആന്ധ്രാ ദമ്പതികളുടെ കണ്ണീരിന്റെ ഉത്തരവാദിത്തം സിബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കാണെന്നും അനുപമ കൂട്ടിച്ചേർത്തു.