< Back
Kerala
DYFI demands review of case filed against block secretary and others over Fresh Cut clash

Photo| Special Arrangement

Kerala

ഫ്രഷ് കട്ട് സംഘർഷം: ബ്ലോക്ക്‌ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത് പുനഃപരിശോധിക്കണ‌മെന്ന് ഡിവൈഎഫ്ഐ

Web Desk
|
22 Oct 2025 11:06 PM IST

'സ്ത്രീകളും കുട്ടികളും പങ്കെടുത്ത് സമാധാനപരമായി നടന്ന സമരം അക്രമാസക്തമാക്കാൻ സമരസമിതി എന്ന നിലയിൽ ആസൂത്രണം ചെയ്തിട്ടില്ല'.

കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട്‌ അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസിൽ ബ്ലോക്ക്‌ സെക്രട്ടറി ടി. മഹറൂഫിനെ ഒന്നാം പ്രതിയാക്കിയത് പുനഃപരിശോധിക്കണമെന്ന് ഡിവൈഎഫ്ഐ.

ഇന്നലെ രാവിലെ മുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി അനുരഞ്ജന നീക്കം നടത്തുകയും സംഘർഷത്തിലേക്ക് നീങ്ങിയ ഘട്ടത്തിൽ മുന്നിൽ നിന്ന് തടയുകയും ചെയ്തത് ടി. മഹറൂഫ് ഉൾപ്പെടെയുള്ള സമരസമിതി നേതാക്കളാണെന്ന് ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക്‌ കമ്മിറ്റി പറഞ്ഞു.

സ്ത്രീകളും കുട്ടികളും പങ്കെടുത്ത് സമാധാനപരമായി നടന്ന സമരം അക്രമാസക്തമാക്കാൻ സമരസമിതി എന്ന നിലയിൽ ആസൂത്രണം ചെയ്തിട്ടില്ല. എന്നാൽ ഇതിന്റെ മറവിൽ ഏതെങ്കിലും തരത്തിലുള്ള മുതലെടുപ്പ് നടന്നോ എന്ന് പരിശോധിക്കണം.

പ്ലാന്റിനും തൊഴിലാളികൾക്കും നേരെ നടന്ന അക്രമവും പ്രതിഷേധാർഹമാണ്. ജനങ്ങൾ ഉയർത്തിയ വിഷയം വളരെ ഗൗരവമുള്ളതാണ്. പ്ലാന്റുമായി ഉയർന്നുവന്ന പരാതികൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

Similar Posts