< Back
Kerala

Kerala
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
|28 Oct 2023 5:30 PM IST
സുരേഷ് ഗോപിയുടെ നടപടി തീർത്തും അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു
തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിയുടെ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ സർഗാത്മക പ്രതിഷേധം. സെക്രട്ടറിയേറ്റിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി സംസ്ഥാന കമ്മറ്റിയും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
തീർത്തും അപലപനീയമായ നടപടിയാണ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ഇത് ഒരിക്കലും ഒരു ജനപ്രതിനിധിയുടെ ഭാഗത്ത് നിന്നോ ഒരു വ്യക്തിയുടെ ഭാഗത്ത് നിന്നോ ഉണ്ടാവാൻ പാടില്ലാത്തതാണെന്നും ഡി.വൈ.എഫ്.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ശക്തമായ പ്രതിഷേധം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. കൂടാതെ സുരേഷ് ഗോപിക്കെതിരെ പരാതിനൽകിയ മാധ്യമ പ്രവർത്തകയുടെ നടപടിയെ ഡി.വൈ.എഫ്.ഐ സ്വാഗതം ചെയ്തു.