< Back
Kerala

Kerala
ഡിവൈഎഫ്‌ഐ മേഖലാ മുൻ ട്രഷറർ എൽഎസ്ഡി ലഹരിയുമായി പിടിയിൽ
|1 Jan 2025 11:31 AM IST
ഡിവൈഎഫ്‌ഐ ചേപ്പാട് മേഖലാ മുൻ ട്രഷറർ രാഖിൽ ആണ് പിടിയിലായത്.
കായംകുളം: സ്റ്റാമ്പ് രൂപത്തിലുള്ള എൽഎസ്ഡി ലഹരിമരുന്നുമായി ഡിവൈഎഫ്‌ഐ നേതാവ് പിടിയിൽ. ഡിവൈഎഫ്‌ഐ ചേപ്പാട് മേഖലാ മുൻ ട്രഷറർ രാഖിൽ ആണ് പിടിയിലായത്. കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്തിയത് ഉൾപ്പെടെയുള്ള പത്തോളം കേസുകളിൽ പ്രതിയാണ് രാഖിൽ. 30,000 രൂപ വിലവരുന്ന 20 സ്റ്റാമ്പുകളാണ് പിടികൂടിയത്.
കണ്ടന്നൂർ സ്വദേശിയായ 16കാരനെ രണ്ട് ദിവസം മുമ്പ് പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് രാഖിലിന്റെ പേര് പറഞ്ഞത്. ലഹരി ഇടപാടുമായി കൂടുതൽ ആളുകൾക്ക് ബന്ധമുണ്ടെന്നാണ് സൂചന.