< Back
Kerala

Kerala
പത്തനംതിട്ട കോഴഞ്ചേരിയിൽ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു
|20 Jun 2022 12:18 AM IST
പരിക്കേറ്റ നൈജിലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ബൈക്കുകളിലും ഒരു ബൊലേറോയിലുമെത്തിയ സംഘമാണ് വെട്ടിയത്.
പത്തനംതിട്ട: കോഴഞ്ചേരിയിൽ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. കോഴഞ്ചേരി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി നെജിൽ കെ ജോണിനെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
പരിക്കേറ്റ നൈജിലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ബൈക്കുകളിലും ഒരു ബൊലേറോയിലുമെത്തിയ സംഘമാണ് വെട്ടിയത്. കോഴഞ്ചേരി ടൗണിന് സമീപം രാത്രി 10 മണിയോടെയാണ് സംഭവം. കുറിയന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഡിവൈഎഫ്‌ഐ-ആർഎസ്എസ് സംഘർഷം നിലനിന്നിരുന്നു.