< Back
Kerala

Kerala
പത്തനംതിട്ടയിൽ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു
|5 March 2022 8:34 PM IST
ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് പ്രവർത്തകരെന്ന് ഡിവൈഎഫ്‌ഐ
പത്തനംതിട്ട അടൂർ ഏനാത്ത് മണ്ണടിയിൽ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ ഏരിയ എക്‌സിക്യൂട്ടീവംഗവും കടമ്പനാട് കിഴക്ക് മേഖല സെക്രട്ടറിയുമായ തുവയൂർ തെക്ക് സുരേഷ് ഭവനിൽ സുനിൽ സുരേന്ദ്രൻ (27) നാണ് വെട്ടേറ്റത്. വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് പ്രവർത്തകരെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. പരിക്കേറ്റ സുനിലിനെ അടൂർ ജന. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
DYFI leader hacked in Adoor Enath, Pathanamthitta