< Back
Kerala
തൃശ്ശൂരില്‍ ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു
Kerala

തൃശ്ശൂരില്‍ ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു

ijas
|
1 Nov 2022 8:40 AM IST

വധശ്രമത്തിന് പിന്നില്‍ എസ്‌.ഡി.പി.ഐ പ്രവർത്തകരാണെന്ന് ഡി.വൈ.എഫ്.ഐ

തൃശ്ശൂര്‍: ഡി.വൈ.എഫ്.ഐ കുന്നംകുളം ബ്ലോക്ക്‌ സെക്രട്ടറിക്ക് നേരെ വധശ്രമം. ഇന്ന് പുലര്‍ച്ചെയാണ് കേച്ചേരി സ്വദേശി സൈഫുദ്ധീന് വെട്ടേറ്റത്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സൈഫുദ്ധീനെ അമല മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിയാള്‍. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സൈഫുദ്ധീനെ ഒരു കൂട്ടം ആളുകള്‍ തടഞ്ഞുനിര്‍ത്തി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നെന്നാണ് സൈഫുദ്ധീന്‍ പൊലീസിന് നല്‍കുന്ന മൊഴി.

അതെ സമയം വധശ്രമത്തിന് പിന്നില്‍ എസ്‌.ഡി.പി.ഐ പ്രവർത്തകരാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. കേച്ചേരിയില്‍ കഴിഞ്ഞ ദിവസം നടന്ന ഗ്രാമോത്സവം പരിപാടിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പങ്കെടുക്കാന്‍ ശ്രമിക്കുകയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടയുകയും ചെയ്തിരുന്നു. ഇതിന്‍റെ പ്രതികാരമാണ് കൊലപാതക ശ്രമമെന്നാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്.

Similar Posts