< Back
Kerala
കൊല്ലം കൊട്ടാരക്കരയിൽ എംഡിഎംഎയുമായി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി പിടിയിൽ
Kerala

കൊല്ലം കൊട്ടാരക്കരയിൽ എംഡിഎംഎയുമായി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി പിടിയിൽ

Web Desk
|
24 April 2025 7:21 AM IST

കരവാളൂർ വെസ്റ്റ് മേഖലാ സെക്രട്ടറി മുഹ്സിൻ ആണ് അറസ്റ്റിലായത്

കൊല്ലം: കൊട്ടാരക്കരയിൽ എംഡിഎംഎയുമായി ഡിവൈഎഫ്ഐ നേതാവ് പിടിയിൽ. കരവാളൂർ വെസ്റ്റ് മേഖലാ സെക്രട്ടറി മുഹ്സിൻ ആണ് അറസ്റ്റിലായത്. ഇയാളുടെ കൈയിൽ നിന്ന് 20.144 ഗ്രാം എംഡിഎംഎ കണ്ടെത്തി. കടന്നുകളഞ്ഞ മൂന്ന് പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.

കൊല്ലം റൂറൽ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊട്ടാരക്കര പൊലീസും റൂറൽ ഡാൻസാഫ് സംഘവും ചേർന്നാണ് എംഡിഎംഎ പിടികൂടിയത്. കഴിഞ്ഞ രാത്രി കൊട്ടാരക്കര ചിരട്ടക്കുളം കോക്കാട് റോഡിൽ കാറിൽ ഒരു സംഘം യുവാക്കളെത്തി. കാറിലുണ്ടായിരുന്ന മൂന്നുപേർ ബൈക്കിൽ എത്തിയ മുഹ്സിന് എംഡിഎംഎ കൈമാറി. ഈ സമയം അവിടെ എത്തിയ പൊലീസിനെ കണ്ട് മൂന്ന് പ്രതികൾ കാറെടുത്ത് രക്ഷപ്പെട്ടു. ഇതിനിടെ രണ്ടു കവറുകളിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ ഇവർ റോഡിലേക്ക് എറിഞ്ഞു. ഇവരുടെ കൈയിൽ നിന്ന് എംഡിഎംഎ വാങ്ങാൻ ബൈക്കിൽ എത്തിയ മുഹ്സിനെ പൊലീസ് പിടികൂടി.

ഇയാളുടെ പക്കൽ നിന്നും 20 ഗ്രാമിലധികം എംഡി എം എ പിടിച്ചെടുത്തു. മുഹ്‌സിൻ SFI പുനലൂർ ഏരിയ കമ്മിറ്റി മുൻ അംഗവുമായിരുന്നു. വെഞ്ചേമ്പ് മാത്ര സർവീസ് സഹകരണ ബാങ്കിലെ വളം ഡിപ്പോ ജീവനക്കാരനുമാണ് പ്രതി. വിൽപ്പനയ്ക്ക് വേണ്ടിയാണ് കാറിൽ തൗഫീഖ്, ഫയാസ്, മിൻഹാജ്‌ എന്നിവർ എംഡിഎംഎ എത്തിച്ചത് എന്ന് മുഹ്‌സിൻ പൊലീസിന് മൊഴി നൽകി.

രക്ഷപ്പെട്ടവരെ കണ്ടെത്താൻ ഉള്ള അന്വേഷണം തുടരുകയാണ്. പിടിയിലായ മുഹ്‌സിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രദേശത്ത് പൊലീസും ഡാൻസഫ് ടീമും പരിശോധനയും ശക്തമാക്കി. ഇവരുടെ കൈയിൽ നിന്ന് എംഡിഎംഎ വാങ്ങിയവരെ കണ്ടെത്താനും പൊലീസ് അന്വേഷണം ആരംഭിച്ചു.


Similar Posts