< Back
Kerala
Rajmohan Unnithan
Kerala

ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചതിൽ അഴിമതിയെന്നാരോപണം; രാജ്‌മോഹൻ ഉണ്ണിത്താൻ്റ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്

Web Desk
|
28 Jun 2024 4:48 PM IST

ഒരു വിളക്കിൽ ഒരു ലക്ഷം രൂപ ഉണ്ണിത്താൻ കൈപ്പറ്റി എന്നാണ് ആരോപണം

കാസർകോട്: രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ കാഞ്ഞങ്ങാട്ടെ വീട്ടിലേക്ക്‌ ഡിവൈഎഫ്‌എ മാർച്ച്‌ നടത്തി. എം പിക്കെതിരെ കെപിസിസി മുൻ അംഗം ബാലകൃഷ്ണൻ പെരിയ നടത്തിയ അഴിമതി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്ഐയുടെ മാർച്ച്. ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചതിൽ ലക്ഷങ്ങൾ കൈപ്പറ്റിയെന്നാണ് ബാലകൃഷ്‌ണൻ പെരിയ എം.പിക്കെതിരെ ഉന്നയിച്ച ആരോപണം.

എംപിയുടെ കാഞ്ഞങ്ങാട് മാതോത്തെ വീട്ടിലേക്കാന്ന് ഡി.വൈ.എഫ് എ പ്രവർത്തകൾ മാർച്ച് നടത്തിയത്. മാർച്ച് വീടിന് സമീപത്ത് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. കൊവ്വൽ പള്ളിയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. നൂറിലേറെ പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. ആരോപണത്തിൽ ഉണ്ണിത്താനെതിരെ സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യം.

ഒരു വിളക്കിൽ ഒരു ലക്ഷം രൂപ ഉണ്ണിത്താൻ കൈപ്പറ്റി എന്നാണ് ആരോപണം. ആകെ 236 ഹൈമാസ്റ്റ് വിളക്കുകളാണ് സ്ഥാപിച്ചത്. ഇതിൽ 2.36 കോടിയുടെ അഴിമതി നടന്നുവെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം.

Similar Posts