< Back
Kerala
dyfi against the kerala story movie
Kerala

'അധിനിവേശത്തിനെതിരെ പൊരുതുന്ന ഫലസ്തീനോടൊപ്പം'; ഡി.വൈ.എഫ്.ഐ നൈറ്റ് മാർച്ച് നാളെ

Web Desk
|
27 Oct 2023 5:35 PM IST

സംസ്ഥാന പ്രസിഡൻറ് വി വസീഫ് കോഴിക്കോട് ടൗണിലും സെക്രട്ടറി വി കെ സനോജ് കണ്ണൂർ പയ്യന്നൂരിലും പങ്കെടുക്കും

'അധിനിവേശത്തിനെതിരെ പൊരുതുന്ന ഫലസ്തീനോടൊപ്പം' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 28 ശനിയാഴ്ച മുഴുവൻ ബ്ലോക്ക് കേന്ദ്രങ്ങളിലും നൈറ്റ് മാർച്ച് സംഘടിപ്പിക്കും.

സംസ്ഥാന പ്രസിഡൻറ് വി വസീഫ് കോഴിക്കോട് ടൗണിലും, സെക്രട്ടറി വി കെ സനോജ് കണ്ണൂർ പയ്യന്നൂരിലും, ട്രഷറർ എസ്.ആർ അരുൺബാബു കൊല്ലത്തും, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജയ്ക്ക് സി തോമസ് കോട്ടയം,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഡ്വ.ആർ രാഹുൽ ആലപ്പുഴ, എം ഷാജർ തിരുവനന്തപുരം,ആർ ശ്യാമ പത്തനംതിട്ട റാന്നി, എം വിജിൻ എംഎൽഎ കണ്ണൂർ - മാടായി, ഡോ. ചിന്ത ജെറോം കൊല്ലം, ഡോ.ഷിജുഖാൻ തിരുവനന്തപുരം, ഗ്രീഷ്മ അജയ്ഘോഷ് തൃശ്ശൂർ, സംസ്ഥാന ജില്ലാ നേതാക്കന്മാർ പരിപാടിയിൽ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും.

Similar Posts