< Back
Kerala
ബി.ജെപിയുടെ പ്രതിഷേധ പരിപാടിയിൽ ഡി.വൈ.എഫ്‌.ഐയുടെ പ്ലക്കാർഡ്!
Kerala

ബി.ജെപിയുടെ പ്രതിഷേധ പരിപാടിയിൽ ഡി.വൈ.എഫ്‌.ഐയുടെ പ്ലക്കാർഡ്!

Web Desk
|
17 Jun 2021 9:05 AM IST

വനത്തിൽ നിന്നു മരം മുറിച്ചു കടത്തിയതിനെതിരെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ ബിജെപി പ്രവർത്തക ഉയർത്തിക്കാട്ടിയത് ഇന്ധന വില വർധനയ്ക്കെതിരായ ഡിവൈഎഫ്ഐയുടെ പ്ലക്കാർഡ്.

വനത്തിൽ നിന്നു മരം മുറിച്ചു കടത്തിയതിനെതിരെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ ബിജെപി പ്രവർത്തക ഉയർത്തിക്കാട്ടിയത് ഇന്ധന വില വർധനയ്ക്കെതിരായ ഡിവൈഎഫ്ഐയുടെ പ്ലക്കാർഡ്. സംഭവം സോഷ്യൽ മീഡിയയിൽ ട്രോളാകുന്നു.

ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നില്‍ വനംകൊള്ളയ്‌ക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിലാണ് വനിതാ പ്രവർത്തകയ്ക്ക് അമളി പറ്റിയത്. വനകൊള്ളക്കാരെ അറസ്റ്റു ചെയ്യൂ എന്ന വാചകമായിരുന്നു പ്ലക്കാർഡുകളിൽ.

എന്നാൽ ഒരു പ്രവർത്തക പിടിച്ചിരുന്ന പ്ലക്കാർഡിലെ വാചകം ഇങ്ങനെ: ''പെട്രോൾ വില സെഞ്ചുറിയടിച്ചു: പ്രതിഷേധിക്കുക – ഡിവൈഎഫ്ഐ'' ചാനൽ ക്യാമറകൾ ഈ ദൃശ്യം ശ്രദ്ധയോടെ പകർത്തുന്നതു കണ്ടപ്പോഴാണ് നേതാക്കൾ അബദ്ധം തിരിച്ചറിഞ്ഞത്. ഉടൻ പ്ലക്കാർഡ് മാറ്റി വനം കൊള്ളയ്ക്കെതിരായ പ്ലാക്കാർഡ് പ്രവർത്തകയ്ക്കു കൈമാറി.

എന്നാൽ സംഭവം ആറ്റിങ്ങലിലെ പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയായതോടെ സോഷ്യൽ മീഡിയയിലും വൈറലാകാൻ അധികം സമയം വേണ്ടി വന്നില്ല. എന്നാൽ ഇത് എങ്ങനെ സംഭവിച്ചു എന്ന പരിശോധനയിലാണ് ബിജെപി പ്രാദേശിക നേതൃത്വം.

Similar Posts