< Back
Kerala

Kerala
'മണിപ്പൂർ വിഷയത്തിൽ ഭരണകൂടത്തിന് മൗനം': പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ
|21 July 2023 10:39 PM IST
ശനിയാഴ്ച, മുഴുവൻ മേഖലാ കേന്ദ്രങ്ങളിലും പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കും
കോഴിക്കോട്:മണിപ്പൂർ വിഷയത്തിൽ ഭരണകൂടം മൗനം പാലിക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. മണിപ്പൂരിലെ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കെഎസ്ആർടിസി ബസ്റ്റാൻ്റ് പരിസരത്ത് പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് എൽ ജി ലിജീഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മറ്റി അംഗങ്ങളായ ദിപു പ്രേംനാഥ്, കെ എം നിനു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതവും ജില്ലാ ട്രഷറർ ടി കെ സുമേഷ് നന്ദിയും പറഞ്ഞു. ശനിയാഴ്ച മുഴുവൻ മേഖലാ കേന്ദ്രങ്ങളിലും പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കും.