< Back
Kerala
DYFI, SFI leaders arrested in case of attack on CPI constituency committee office in Kollam Mukhathala, Kollam Mukhathala CPI office attack,
Kerala

മുഖത്തല സിപിഐ ഓഫിസ് ആക്രമണം: ഡിവൈഎഫ്‍ഐ, എസ്.എഫ്.ഐ നേതാക്കള്‍ പിടിയില്‍

Web Desk
|
3 Sept 2024 10:51 AM IST

കൊട്ടിയം എൻഎസ്എസ് കോളജിലെ എസ്എഫ്ഐ-എഐഎസ്എഫ് തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്

കൊല്ലം: മുഖത്തലയിൽ സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയിൽ. ഡിവൈഎഫ്‍ഐ, എസ്എഫ്ഐ നേതാക്കളാണ് അറസ്റ്റിലായത്. ഡിവൈഎഫ്‍ഐ ബ്ലോക്ക് സെക്രട്ടറി അൻസർ, എസ്എഫ്‍ഐ ഏരിയ സെക്രട്ടറി അഭിജിത്ത്, മറ്റൊരു നേതാവ് ശബരി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർഥി സംഘർഷത്തിന്‍റെ പേരിൽ പാർട്ടി ഓഫിസ് അടിച്ചുതകർത്തുവെന്നാണു പരാതി. ഓഫിസിനുനേരേ കല്ലേറും നടന്നിരുന്നു. ആക്രമണത്തില്‍ രണ്ട് എഐഎസ്‍എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. തുടര്‍ന്ന് സി.പി.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐയുടെ കൊടിമരങ്ങൾ നശിപ്പിച്ചു.

കൊട്ടിയം എൻഎസ്എസ് കോളജിലെ എസ്എഫ്ഐ-എഐഎസ്എഫ് തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.

Summary: DYFI, SFI leaders arrested in case of attack on CPI constituency committee office in Kollam's Mukhathala

Similar Posts