< Back
Kerala

Kerala
ഭൂനിയമത്തിലെ സങ്കീര്‍ണത മുതലെടുത്ത് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നു: ഇ. ചന്ദ്രശേഖരന്‍
|15 Jun 2021 5:23 PM IST
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വ്യാപക മരംകൊള്ള നടന്നത്.
ഭൂനിയമത്തിലെ സങ്കീര്‍ണത മുതലെടുത്ത് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഇ.ചന്ദ്രശേഖരന്‍. എല്ല പട്ടയഭൂമിയിലെയും മരം മുറിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ഈട്ടി, തേക്ക് തുടങ്ങിയവ സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും മുന്‍ റവന്യൂ മന്ത്രി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വ്യാപക മരംകൊള്ള നടന്നത്. അന്ന് റവന്യൂ വകുപ്പ് കൈകാര്യം ചെയ്തത് ഇ. ചന്ദ്രശേഖരനായിരുന്നു. മരംകൊള്ള വന്‍ വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.