< Back
Kerala
ഇ - ഓഫീസ് സംവിധാനം തകരാറിൽ; സെക്രട്ടറിയേറ്റിൽ ഫയൽ നീക്കം പ്രതിസന്ധിയിൽരണ്ടുവര്‍ഷം; സെക്രട്ടറിയേറ്റ് എത്ര മാത്രം മാറി?
Kerala

ഇ - ഓഫീസ് സംവിധാനം തകരാറിൽ; സെക്രട്ടറിയേറ്റിൽ ഫയൽ നീക്കം പ്രതിസന്ധിയിൽ

Web Desk
|
24 July 2024 11:25 AM IST

സാങ്കേതിക പ്രശ്നമെന്നാണ് എൻ.ഐ.സി വിശദീകരിക്കുന്നത്.

തിരുവനന്തപുരം: ഇ-ഓഫീസ് സംവിധാനം തകരാറിലായതോടെ സെക്രട്ടറിയേറ്റിൽ ഫയൽ നീക്കം പ്രതിസന്ധിയിലായി. ഇന്നലെ മുതലാണ് ഇലക്​ട്രോണിക് ഫയൽ നീക്കം നിലച്ചത്. സെക്രട്ടറിയേറ്റിലെ മുഴുവൻ വകുപ്പുകളിലും ഇ-ഫയലിങ് സംവിധാനമാണ് നിലവിലുള്ളത്.

ഇ-ഓഫീസ് സംവിധാനം തകരാറിലായതോടെ സെക്രട്ടറിയേറ്റിന്റെ പ്രവർത്തനന്നെ കാര്യമാധി ബാധിച്ചിട്ടുണ്ട്. എന്താണ് തകരാറെന്ന് ജീവനക്കാരോട് വിശദീകരിക്കാൻ അധികൃതർക്കായിട്ടില്ല. സാങ്കേതിക പ്രശ്നമെന്നാണ് എൻ.ഐ.സി വിശദീകരിക്കുന്നത്. പ്രശ്നം പരിഹരിച്ചു വരുന്നതായും അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ എൻ.ഐ.സി സംഘത്തിനൊപ്പം ഡൽഹിയിലെ എൻ.​ഐ.സി സംഘവും തകരാർ പരിഹരിക്കാനായി ഇടപെട്ടിട്ടുണ്ട്.

Similar Posts