< Back
Kerala

Kerala
ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തി
|27 Nov 2025 11:56 AM IST
കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല
ന്യൂൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂചലനം. വടക്കൻ സുമാത്രക്ക് സമീപത്താണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ 6.4 തീവ്രത രേഖപ്പെടുത്തി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം നൽകി.
കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല എന്നും സമുദ്ര സ്ഥിതി പഠനക ഗവേഷണ കേന്ദ്രം പറഞ്ഞു. നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പുകളോ ഉണ്ടായതായി ഉടനടി റിപ്പോർട്ടുകൾ ഇല്ല. ഇന്ത്യൻ തീരപ്രദേശത്ത് നിന്ന് വളരെ അകലെയാണ് ഭൂചലനത്തിന്റെ കേന്ദ്രബിന്ദു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.