< Back
Kerala
സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ സൗബിൻ ഷാഹിറിന്റെയും സഹ നിർമാതാക്കളുടെയും അറസ്റ്റ് രേഖപ്പെടുത്തി
Kerala

സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ സൗബിൻ ഷാഹിറിന്റെയും സഹ നിർമാതാക്കളുടെയും അറസ്റ്റ് രേഖപ്പെടുത്തി

Web Desk
|
8 July 2025 5:37 PM IST

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ പണമിടപാടുമായി ബന്ധപ്പെട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുദിവസമായി ചോദ്യം ചെയ്തുവരികയായിരുന്നു

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന്റെ അറസ്റ്റ് രേഖപെടുത്തി. ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപെടുത്തി. ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ മൂന്ന് പേരെയും വിട്ടയക്കും.

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുദിവസമായി ചോദ്യം ചെയ്തുവരികയായിരുന്നു. സിനിമയ്ക്കായി മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് നിർമാതാക്കൾക്കെതിരെ കേസെടുത്തത്. മരട് പൊലീസാണ് മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

watch video:

Similar Posts