< Back
Kerala

Kerala
മസാല ബോണ്ട് കേസ്: തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയയ്ക്കാൻ ഇ.ഡിക്ക് അനുമതി
|25 Nov 2023 5:29 PM IST
ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയയ്ക്കാൻ ഇ.ഡിക്ക് അനുമതി. ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. പുതിയ സമൻസ് അയക്കാൻ തയ്യാറാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. അന്വേഷണവുമായി മുന്നോട്ടു പോകാൻ കോടതി നേരത്തെ ഇ.ഡിക്ക് നിർദേശം നൽകിയിരുന്നു.
ഇ.ഡിയുടെ തുടർനടപടികൾ കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കും. ഇന്നലെയാണ് ഹരജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഇതിന്റെ ഇടക്കാലാ ഉത്തരവിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ എ.ആർ.എൽ സുന്ദരേശനാണ് ഇതുസംബന്ധിച്ച് ഇ.ഡിക്കായി ഹൈക്കോടതിയിൽ ഹാജരായത്.

