< Back
Kerala
High Court strongly criticizes bail applications based on health grounds
Kerala

ഇഡി കൈക്കൂലി കേസ്; വിജിലൻസിന് ഹൈക്കോടതിയുടെ വിമർശനം

Web Desk
|
11 Jun 2025 11:20 AM IST

മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ട് മൂന്നാഴ്ച കഴിഞ്ഞുവെന്ന് പറഞ്ഞ കോടതി മാസങ്ങളോളം കേസ് എങ്ങനെ നീട്ടിവയ്ക്കാനാകുമെന്നും ചോദിച്ചു.

കൊച്ചി: കൈക്കൂലി കേസിൽ ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിൽ വിജിലൻസിന് ഹൈക്കോടതിയുടെ വിമർശനം. മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ട് മൂന്നാഴ്ച കഴിഞ്ഞുവെന്ന് പറഞ്ഞ കോടതി മാസങ്ങളോളം കേസ് എങ്ങനെ നീട്ടിവയ്ക്കാനാകുമെന്നും ചോദിച്ചു.

ശേഖർ കുമാറിന്റെ അറസ്റ്റ് തടഞ്ഞ നടപടി ചൊവ്വാഴ്ച വരെ നീട്ടി. മുൻകൂർ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഒരാഴ്ച സമയം നൽകി. കേസ് ഡയറി ഹാജരാക്കാനും വിജിലൻസിന് ഹൈക്കോടതിയുടെ നിർദേശം. അടുത്ത ചൊവ്വാഴ്ചക്കുള്ളിൽ കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം നൽകി. ഇഡിയുടെ ഭാഗത്ത് നിന്ന് കാര്യമായ സഹകരണം ലഭിക്കുന്നില്ല എന്നാണ് വിജിലൻസിന്റെ ഭാഗം.

Similar Posts