< Back
Kerala
ബിലീവേഴ്‌സ് ചർച്ച് ആസ്ഥാനത്ത് വീണ്ടും ഇ.ഡിയുടെ പരിശോധന
Kerala

ബിലീവേഴ്‌സ് ചർച്ച് ആസ്ഥാനത്ത് വീണ്ടും ഇ.ഡിയുടെ പരിശോധന

Web Desk
|
18 July 2022 12:53 PM IST

വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുന്നത്

കൊച്ചി: ബിലീവേഴ്‌സ് ചർച്ച് ആസ്ഥാനത്ത് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ പരിശോധന. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുന്നത്. 40 അംഗ സംഘം ഇന്ന് രാവിലെയാണ് പരിശോധനക്കെത്തിയത്. ഒമ്പത് മണിയോടുകൂടി തുടങ്ങിയ പരിശോധന ബിലീവേഴ്‌സ് ചർച്ച് ആസ്ഥാനത്തും സഭയുടെ വക്താവ് സിജോ പന്തപള്ളിയുടെ ഓഫീസിലുമെല്ലാം തുടരുകയാണ്.

കഴിഞ്ഞ നവംബറിൽ അതീവ രഹസ്യമായി ഇ.ഡി സഭാ ആസ്ഥാനത്ത് പരിശോധന നടത്തുകയും വിവിധ ഏജൻസികൾ അന്വേണത്തിനായി എത്തുകയും ചെയ്തിരുന്നു. രണ്ടു കോടിയുടെ നിരോധിത നോട്ടുകളടക്കം 13 കോടിയുടെ അനധികൃത പണം അന്ന് കണ്ടെടുത്തിരുന്നു.

UPDATING

Similar Posts