< Back
Kerala

Kerala
സിഡ്‌കോ മുൻ എം.ഡി സജി ബഷീറിനെയും കുടുംബത്തെയും ഇ.ഡി ചോദ്യം ചെയ്യുന്നു
|30 March 2023 5:45 PM IST
സജി ബഷീർ, ഭാര്യ അനുഷ, അമ്മ ലിസ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്
കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സിഡ്‌കോ മുൻ എം.ഡി സജി ബഷീറിനെയും കുടുംബത്തെയും എൻഫോഴ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സജി ബഷീർ, ഭാര്യ അനുഷ, അമ്മ ലിസ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത് .കൊച്ചിയിലെ എൻഫോഴ്മെൻ്റ് ഡയറക്ടറേറ്റ് ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
15 വിജിലൻസ് കേസുകളിൽ സജി ബഷീറിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഈ കേസുകളിലെ കള്ളപ്പണ ഇടപാണ് ഇ.ഡി അന്വേഷിക്കുന്നത്. മേനം കുളത്തെ സർക്കാർ ഭൂമിയിൽ നിന്ന് അനധികൃതമായി മണൽ കടത്തൽ, അനധികൃത നിയമനങ്ങള്‍, കടവന്ത്രയിലെ ഭൂമി കൈമാറ്റം എന്നീ കേസുകളിലെ കള്ളപ്പണ ഇടപാടുകളിലാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്.