< Back
Kerala
ജയസൂര്യക്ക് ഇഡി കുരുക്ക്; വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
Kerala

ജയസൂര്യക്ക് ഇഡി കുരുക്ക്; വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

Web Desk
|
31 Dec 2025 8:51 AM IST

സ്ഥാപന ഉടമയായ സാദിഖുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വീണ്ടും പരിശോധന നടത്തും

കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യക്ക് ഇഡി നോട്ടീസ്. ജനുവരി ഏഴിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നനൽകി. സാദിഖുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വീണ്ടും പരിശോധന നടത്തും.

കേസിൽ കഴിഞ്ഞ ദിവസം നടനെ ഇഡി ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയാണ് നടനെ ചോദ്യം ചെയ്തത്. രണ്ടുവർഷം മുമ്പ് ഏറെ വിവാദമായ കേസാണ് സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്. ഓൺലൈൻ ലേല ആപ്പായ സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു പരാതി. കേസിൽ സ്ഥാപന ഉടമയായ തൃശൂർ സ്വദേശി സാദിഖ് റഹീമിനെ പൊലീസ് അറസ്റ്റ്‌ചെയ്തിരുന്നു.

Similar Posts