< Back
Kerala

Kerala
മാസപ്പടി കേസ്; സി.എം.ആർ.എൽ എം.ഡിക്ക് ഇ.ഡി നോട്ടീസ്
|11 April 2024 6:19 PM IST
സി.എം.ആർ.എൽ ഉദ്യോഗസ്ഥരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ന് ഹാജരായിരുന്നില്ല.
കൊച്ചി: മാസപ്പടി കേസിൽ സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയ്ക്ക് എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. തിങ്കളാഴ്ച ഹാജരാകാനാണ് ഇ.ഡി നിർദേശം. സി.എം.ആർ.എൽ ഉദ്യോഗസ്ഥരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ന് ഹാജരായിരുന്നില്ല.
സാമ്പത്തിക ഇടപാടുകളുടെ രേഖകളുമായി ഇന്ന് കൊച്ചി ഓഫീസിൽ ഹാജരാകണം എന്നാണ് സി.എം.ആർ.എൽ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥർക്ക് ഇ.ഡി നൽകിയിരുന്ന നിർദേശം. ഉദ്യോഗസ്ഥർ ഹാജരാകുന്നത് സംബന്ധിച്ച് വിവരം അറിയിച്ചിട്ടില്ലെന്ന് ഇ.ഡി വ്യക്തമാക്കി.
സി.എം.ആർ.എൽ വിവിധ വ്യക്തികളും സ്ഥാപനങ്ങളുമായി നടത്തിയ 135 കോടിയുടെ സാമ്പത്തിക ഇടപാടുകളുടെ മറവിൽ നടന്ന കള്ളപ്പണം വെളുപ്പിക്കലിനെ കുറിച്ചാണ് ഇ.ഡി പരിശോധിക്കുന്നത്. സി.എം.ആർ.എൽ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രിയുടെ മകൾ ടി.വീണ അടക്കമുള്ളവരെ ചോദ്യം ചെയ്യാനാണ് ഇ ഡി നീക്കം.