< Back
Kerala

Kerala
പി.വി അൻവറിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യുന്നു
|17 Jan 2023 4:57 PM IST
ഇ.ഡിയുടെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്.
കൊച്ചി: പി.വി അൻവർ എം.എൽ.എയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ഇ.ഡിയുടെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. ക്വാറി ബിസിനസിലെ കള്ളപ്പണ ഇടപാടിലാണ് ചോദ്യം ചെയ്യൽ.
ഇന്നലെയും അൻവറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായാണ് അൻവർ പ്രതികരിച്ചത്. ഇന്ത്യ-പാക് മത്സരത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് തന്നെ വിളിപ്പിച്ചത് എന്നായിരുന്നു അൻവറിന്റെ പ്രതികരണം.