< Back
Kerala
മലപ്പുറത്ത് സ്വർണ വ്യാപാരിയുടെ വീട്ടിലെ റെയ്ഡ്: കണ്ടെത്തിയത് നയതന്ത്ര ചാനൽ വഴി കടത്തിയ സ്വർണം
Kerala

മലപ്പുറത്ത് സ്വർണ വ്യാപാരിയുടെ വീട്ടിലെ റെയ്ഡ്: കണ്ടെത്തിയത് നയതന്ത്ര ചാനൽ വഴി കടത്തിയ സ്വർണം

Web Desk
|
9 Dec 2022 12:43 PM IST

എം.ശിവശങ്കറിന്റെ പിൻബലത്തോടെ നടന്ന സ്വർണക്കടത്തിൽ പങ്കാളിയായിരുന്നു അബൂബക്കറെന്ന് ഇ.ഡി

മലപ്പുറം: മലപ്പുറത്ത് കഴിഞ്ഞ ദിവസം റെയ്ഡിൽ കണ്ടെത്തിയ സ്വർണ്ണം നയതന്ത്ര ബാഗേജ് വഴി കടത്തിയതെന്ന് ഇ.ഡി. മലപ്പുറം സ്വദേശി അബൂബക്കർ പഴേടത്തിന്റെ വീട്ടിലും നാല് ജ്വല്ലറികളിലുമായിരുന്നു പരിശോധന . മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ പിൻബലത്തോടെ നടന്ന സ്വർണക്കടത്തിൽ പങ്കാളിയായിരുന്നു അബൂബക്കറെന്നാണ് ഇ.ഡി കണ്ടെത്തൽ .

അബൂബക്കർ പഴേടത്തിന്റെ വിവിധ ജ്വല്ലറികളിൽ നിന്നും വീട്ടിൽ നിന്നുമായി രണ്ടര കോടിരൂപ വിലമതിക്കുന്ന അഞ്ച് കിലോ സ്വർണ്ണമാണ് ഇഡി കണ്ടെടുത്തത്. രഹസ്യ അറയിലായി ഒളിപ്പിച്ച് വെച്ച സ്വർണ്ണത്തിന് പുറമെ മൂന്ന് ലക്ഷത്തി എഴുപത്തി ഒമ്പതിനായിരം രൂപയും കണ്ടെടുത്തിരുന്നു.

എം ശിവശങ്കറിന്റെ പിൻബലത്തോടെ സ്വർണ്ണം കടത്തിയ പി.എസ് സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ കൂടെയുണ്ടായിരുന്ന ആളാണ് അബൂബക്കർ പഴേടത്തെന്നും ഇഡി വാർത്താകുറിപ്പിൽ വ്യക്തമാക്കി. 2020 ജൂലായിൽ തിരുവന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വർണ്ണത്തിൽ മൂന്ന് കിലോ സ്വർണ്ണം തന്റേതാണെന്ന് അബൂബക്കർ പഴേടം മൊഴി നൽകിയതായും ഇഡി പറയുന്നു. നയതന്ത്ര ബാഗേജ് വഴി ആറ് കിലോ സ്വർണ്ണം ഇയാൾ കടത്തിയതായും ഇ.ഡി വ്യക്തമാക്കി.

Similar Posts